Kerala
തലശ്ശേരിയിലെ മൊബൈൽ ഷോപ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം; പിരിവിനായി വന്നയാൾ ജീവനക്കാരിയുടെ ഐഫോൺ കവർന്നു, പൊതുജനങ്ങൾക്കും മുന്നറിയിപ്പ്
26 Sept 20251 മിനിറ്റ് വായന

തലശ്ശേരി നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും യുവതിയുടെ ഐഫോൺ കവർന്നതായി പരാതി.എം.എം. റോഡിലെ സലാബോട്ടിക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി ഷസനാ ഫാത്തിമ (24) യുടെ മൊബൈൽ ഫോണാണ് മോഷ്‌ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എൺമ്പതിനായിരം രൂപ വില വരുന്ന ഫോണാണ് കവർന്നത്. കടയിൽ പിരിവിനായി എത്തിയ ആൾ തന്ത്രപരമായി ഫോൺ കവരുന്നത് സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് തൊട്ടടുത്ത സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുമുണ്ട്. ഇയാൾ കണ്ണൂരിൽ സമാനമായ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. മൊബൈൽ ഷോപ്പുടമകൾക്ക് ജാഗ്രതാ നിർദേശം നൽകിയ പൊലീസ് അപരിചിതരിൽ നിന്നും മൊബൈൽ ഫോണുകൾ വാങ്ങരുതെന്നമുന്നറിയിപ്പും നൽകുന്നുണ്ട്.





