Kerala
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍
30 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മലപ്പുറത്ത് മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചിന്നക്കലങ്ങാടിയിലാണ് മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.





