Kerala
വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് മകനുമായി വീട്ടമ്മ ഇറങ്ങിയോടി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
13 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊല്ലം: ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്.
ശബ്ദം കേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഞൊടിയിടയിലാണ് രക്ഷപ്പെട്ടതെന്ന് ഫാത്തിമ പറഞ്ഞു. അപകടത്തിൽ വീട് പൂർണമായും തകർന്നു. പ്രദേശത്ത് അപകടം സ്ഥിരമാണെന്നും പ്രശ്‌ന പരിഹാരം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.





