Kerala
HomeNews

അമ്മയ്ക്കൊപ്പം കുളിക്കാനെത്തി; 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി, ഒരു കുട്ടിയെ രക്ഷപ്പെടുത്തി

6 Sept 20251 മിനിറ്റ് വായന
അമ്മയ്ക്കൊപ്പം കുളിക്കാനെത്തി; 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി, ഒരു കുട്ടിയെ രക്ഷപ്പെടുത്തി


കോഴിക്കോട്: മാനിപുരം ചെറുപുഴയിൽ അമ്മയോടൊപ്പം കുളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ടു കുട്ടികളാണ് അമ്മയോടൊപ്പം പുഴയിൽ എത്തിയത്. കളിച്ചുകൊണ്ടിരിക്കവേ കുട്ടികൾ കാൽ വഴുതി വീഴുകയായിരുന്നു. പുഴയുടെ മറുവശത്തു തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീ കുട്ടികൾ വെള്ളത്തിൽ വീഴുന്നതു കണ്ടതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു. തുടർന്നു മുക്കത്ത് നിന്നു ഫയർഫോഴ്‌സ് എത്തി ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരനെ രക്ഷപ്പെടുത്തി. കാണാതായ പത്തുവയസ്സുകാരിക്കായി തിരച്ചിൽ നടത്തുകയാണ്. പുഴയിൽ നല്ല ഒഴുക്കുണ്ട്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക