Kerala
‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി താൻ ആയിരിക്കും’; കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക തെളിവ്
2 Sept 20251 മിനിറ്റ് വായന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടി യുവാവിന് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു.
തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ണാടിക്കൽ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് ആൺ സുഹൃത്തിൻ്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദ്ദിനെതിരെ നിർണ്ണായക മായ തെളിവാണ് പൊലിസിന് ലഭിച്ചത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി താൻ ആയിരിക്കും എന്നാണ് ആയിഷ റഷ ബഷിറുദിന് അയച്ച സന്ദേശം പൊലിസിന് ലഭിച്ചു. സംഭവം കൊലപാതകം ആണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവ് പോലീസ് കസ്റ്റഡിയിലാണ്.





