Kerala
മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് മർദ്ദനം, മാതാവിൻറെ ആത്മഹത്യയിൽ മകൻ അറസ്റ്റിൽ
12 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊട്ടാരക്കര: ആസിഡ് ഉള്ളിൽ ചെന്ന് അമ്പലക്കര കണ്ണംകുളം നിരപ്പുവിളയിൽ ലീലാമ്മ(60) മരിച്ച സംഭവത്തിൽ മകൻ റെജി വർഗീസിനെ(37) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. റെജി വർഗീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് ലീലാമ്മ ആത്മഹത്യ ചെയ്‌തെ ന്നും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി യാണ് അറസ്റ്റ് ചെയ്‌തതെന്നും കൊട്ടാരക്ക ര പൊലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ലീലാമ്മയെ റെജി കഠിനമായി മർദ്ദിച്ചിരുന്നു. തുടർന്നാണ് ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ ലീലാമ്മയെ കണ്ടെത്തിയതും ചികിത്സയിലിരിക്കെ മരിച്ചതും. മർദ്ദനമേറ്റതിൻ് അടയാളങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





