Kerala
നടുറോഡിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; യുവതി ഗുരുതരാവസ്ഥയിൽ, പ്രതി ഓടി രക്ഷപ്പെട്ടു
30 Sept 20251 മിനിറ്റ് വായന

അങ്കമാലിയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ശ്രീമൂലനഗരം സ്വദേശി റിയയ്ക്കാണി പരിക്കേറ്റത്. ഭർത്താവ് ജിനുവാണ് കുത്തിയത്. സംഭവത്തിന് പിന്നാലെ ജിനു ഓടി രക്ഷപ്പെട്ടു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിയ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കന്നൂർ ഫെറോന പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.





