Kerala
നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി.ശിവൻകുട്ടിക്ക് ദേഹാസ്വാസ്‌ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
19 Sept 20251 മിനിറ്റ് വായന

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി വി.ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയിൽ തൊഴിൽ പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനെ തുടർന്ന് ആശുപ്രതിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശിവൻകുട്ടിക്കു പകരം മന്ത്രി എം.ബി.രാജേഷാണ് ചോദ്യോത്തര വേളയിൽ മറുപടി പറഞ്ഞത്.





