Kerala
HomeNews

ഇതൊരു ഒന്നൊന്നര കുതിപ്പ് തന്നെ; സ്വർണവില ഇന്നും ഉയർന്നു; അറിയാം നിരക്കുകൾ..

12 Sept 20251 മിനിറ്റ് വായന
ഇതൊരു ഒന്നൊന്നര കുതിപ്പ് തന്നെ; സ്വർണവില ഇന്നും ഉയർന്നു; അറിയാം നിരക്കുകൾ..

 



സ്വർണ്ണവിലയിൽ ഈ ആഴ്ച വമ്പൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ റെക്കോർഡ് നിരക്കിൽ ആണ് സ്വർണവില . സര്‍വകാല റെക്കോര്‍ഡില്‍ സ്വർണം എത്തിയ ദിവസങ്ങളായിരുന്നു ഇത്.

പവന് 81,600 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തേതിൽ നിന്നും പവന് 560 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 10 ,200 രൂപയായി. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക