Kerala
78,000 ത്തിന് മുകളിൽ! അടുക്കാൻ പറ്റാത്ത തോതിൽ കുതിച്ച് സ്വർണവില
3 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
റെക്കോർഡ് വില തൊട്ടിട്ടും മുന്നോട്ട് തന്നെ കുതിച്ച് സ്വർണം. സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 640 രൂപ വർധിച്ച് വില 78,440 രൂപയായി. ഇന്നലെ 77800 രൂപ ആയിരുന്നു വില.
മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ തിളക്കം കുറക്കുന്ന തരത്തിലാണ് സ്വർണവിലയുടെ പോക്ക്. വിവാഹ സീസണായതിനാൽ പൊന്ന് വാങ്ങാൻ ഒരുങ്ങിയിരുന്നവർക്കും നിരാശയാണ് ഫലം. പണിക്കൂലി കൂടിയാകുമ്പോൾ പവന് വില 80000 രൂപക്ക് മുകളിലായേക്കും.
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വർണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.





