Kerala
HomeNews

പിണങ്ങി വീടുവിട്ടിറങ്ങി; യുവാവ് മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ

8 Sept 20251 മിനിറ്റ് വായന
പിണങ്ങി വീടുവിട്ടിറങ്ങി; യുവാവ് മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ


പത്തനാപുരം: പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് ചേത്തടി ആലുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അജി (42)യാണ് മരിച്ചത്. വെള്ളി വൈകിട്ടാണു വീട്ടിൽനിന്നിറങ്ങിയത്. വീട്ടുകാർ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീട്ടുടമ ഇവിടെ എത്തിയപ്പോഴാണ് പടിയിൽ അജി കിടക്കുന്നതായി കണ്ടത്. ഹൃദയസ്‌തംഭനമാണ് മരണ കാരണമെന്നാണു പ്രാഥമിക വിവരം.


ഭാര്യ: ശ്രീജ, മക്കൾ: ആദർശ്, അങ്കിത.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക