Kerala
മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; ഡ്രൈവർ പിടിയിൽ
11 Sept 20251 മിനിറ്റ് വായന

മലപ്പുറം തിരൂരിൽ മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം. സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. ആനപ്പടി മങ്ങോട്ട് സുഹൈൽ ആണ് പിടിയിലായത്. ജൂനിയർ എസ്ഐയെയും സിവിൽ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാൻ ശ്രമിച്ചത്. മണൽ കടത്ത് സംഘത്തെ പൊലീസ് പിന്നീട് പിടികൂടി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മണൽ കടത്ത് പിടികൂടാനായി സിവിൽ ഡ്രെസ്സിൽ പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഈ സമയം മണലുമായി വന്ന ലോറിയുമായി സുഹൈൽ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ ബൈക്കിൽ എത്തിയ പൊലീസുകാരെ സുഹൈൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു.





