Kerala
ഡെങ്കിപ്പനി ബാധിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു
26 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കറുകച്ചാൽ(കോട്ടയം):ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്കുമാറിൻ (ഉണ്ണി) മകൾ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയാണ്.
പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരിച്ചത്. അമ്മ: ശ്രുതിലക്ഷ്‌മി. സഹോദരി:പ്രഹണ്യ(കറുകച്ചാൽ എൻഎസ്എസ് എച്ച്എസ്എസ്).





