Kerala
HomeNews

വടകരയിൽ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് സിവിൽ ഡിഫൻസംഗം

20 Sept 20251 മിനിറ്റ് വായന
വടകരയിൽ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് സിവിൽ ഡിഫൻസംഗം


വടകര (കോഴിക്കോട്) :അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് വടകര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം. മണിയൂർ സ്വദേശി ലിഗിത്താണ് നിർത്താതെ കരഞ്ഞതിന് പിന്നാലെ അബോധാവസ്ഥയിലായ തൻ്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ചത്.


വടകരയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പനിയായതിനാൽ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് നിർത്താതെ കരഞ്ഞ കുട്ടി പെട്ടെന്ന് അബോധാവസ്ഥിലായത്.

ചുറ്റുമുള്ളവർ കരഞ്ഞുകൊണ്ട് നിലവിളിച്ചോടിയപ്പോൾ, വടകര സിവിൽ ഡിഫൻസ് അംഗമായ മണിയൂർ സ്വദേശി ലിഗിത്ത് അവസരോചിതമായി പ്രവർത്തിക്കുകയായിരുന്നു. സിപിആർ നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ശേഷം, പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സിവിൽ ഡിഫൻസ് അംഗം എന്ന നിലയിൽ സിപിആർ നൽകാനുള്ള പരിശീലനം ലിഗിത്തിന് ലഭിച്ചതാണ് സഹായകരമായത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക