Kerala
HomeNews

കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഭിന്നശേഷിക്കാരനായ 40 വയസുകാരനെതിരെ പരാതി

9 Sept 20251 മിനിറ്റ് വായന
കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഭിന്നശേഷിക്കാരനായ 40 വയസുകാരനെതിരെ പരാതി

 


തിരുവനന്തപുരം : കിടപ്പുരോഗിയായ 60 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ഭിന്നശേഷിക്കാരനായ 40 വയസുകാരനാണ് വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.

ചതയ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. രോഗിയ്ക്കുള്ള ഉച്ചഭക്ഷണവുമായി ഇവരുടെ സഹോദരിമാർ എത്തുമ്പോൾ നാട്ടുകാരനായ പ്രതി വീട്ടിലുണ്ടായിരുന്നു. രോഗിയെ കാണാനെത്തിയ പ്രതിക്ക് കൂടി സഹോദരിമാർ ഭക്ഷണം വിളമ്പി നൽകി. ശേഷം ഇവർ വീട്ടിൽ നിന്നിറങ്ങിയ നേരത്താണ് പ്രതി കിടപ്പുരോഗിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.

കൈകാലുകൾ തളർന്ന രോഗി ഒച്ചവയ്ക്കാൻ ശ്രമിച്ചപ്പോൾ പ്രതി വായ പൊത്തിപ്പിടിച്ചു. ഒരു അവസരം കിട്ടിയപ്പോൾ രോഗി ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് സഹോദരിമാർ മടങ്ങിയെത്തുകയുമായിരുന്നു.

അപ്പോഴേക്കും പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. സഹോദരിമാർ അന്നേ ദിവസം തന്നെ വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. പ്രതിക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് വർക്കല പൊലീസ് അറിയിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക