Kerala
HomeNews

കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു

25 Sept 20251 മിനിറ്റ് വായന
കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി തർക്കം;  യുവാവിന് കുത്തേറ്റു


കോഴിക്കോട്: മാവൂരിൽ യുവാവിന് കുത്തേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് മാവൂർ സ്വദേശി സൽമാൻ ഫാരിസിന് കുത്തേറ്റത്. കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനൽകാത്തതിൽ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ യുവാവിൻ്റെ സുഹൃത്തുക്കളായ മാവൂർ സ്വദേശികളായ സവാദ്, അനസ് എന്നിവർ പിടിയിൽ. ഷോൾഡറിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ സൽമാൻ ചികിത്സയിലാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക