Kerala
HomeNews

വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്

16 Sept 20251 മിനിറ്റ് വായന
വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്

 


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരിച്ചു. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക