Kerala
നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു, 39കാരന് ദാരുണാന്ത്യം
9 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ആണ് സംഭവം.
വേങ്ങര അമ്ബല പുറായ കാവുങ്ങല്‍ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുല്‍ ജലീല്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. ആറാം തീയതി രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം.
വാഹനം നിർത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി പോകുമ്ബോഴാണ് അമിതവേഗതയിലെത്തിയ ബൈക്ക് അബ്ദുല്‍ ജലീലിനെ ഇടിച്ചു തെറിപ്പിച്ചത്.
ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും ചെറിയ പരിക്കുപറ്റി.





