Kerala
HomeNews

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

16 Sept 20251 മിനിറ്റ് വായന
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

 


കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം. കൊട്ടാരക്കര അമ്ബലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം.പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കല്‍ സ്വദേശി വിജില്‍ (27), ആറ്റിങ്ങല്‍ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നീലേശ്വരത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ ആള്‍ക്കാരായിരുന്നു അപകടത്തില്‍പെട്ടത്. വിവാഹ വീട്ടിലെത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക