Kerala
HomeNews

പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് ബാങ്ക് മാനേജർ മരിച്ചു

10 Sept 20251 മിനിറ്റ് വായന
പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് ബാങ്ക് മാനേജർ മരിച്ചു

 


പാലക്കാട്: വടക്കഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എസ് ബി ഐ ബ്രാഞ്ച് മാനേജർ മരിച്ചു. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്.


വടക്കഞ്ചേരി എസ് ബി ഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്‌ണദാസിൻ്റെ കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക