Kerala
HomeNews

ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയൻ കൊല്ലപ്പെട്ടു; അറസ്റ്റ്

20 Sept 20251 മിനിറ്റ് വായന
ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയൻ കൊല്ലപ്പെട്ടു; അറസ്റ്റ്


ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയൻ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വർഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠൻ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്.


ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ ജ്യേഷ്ഠൻ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക