Kerala
HomeNews

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരത്തെ അഗ്നിരക്ഷാസേന

22 Sept 20251 മിനിറ്റ് വായന
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരത്തെ അഗ്നിരക്ഷാസേന

 


തൂണേരി (കോഴിക്കോട് ) : (  അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരമായി നാദാപുരത്തെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅലാന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അബദ്ധത്തിൽ പാത്രം തലയിൽ കുടുങ്ങിയത്. പാത്രം അകപ്പെട്ട മുതൽ വീട്ടുകാർ അവരെ കൊണ്ട് കഴിയുന്നവിധം ഊരാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് അഗ്നിരക്ഷാനിലയത്തിൽ എത്തി ചേർന്നത്.

സേനാംഗങ്ങൾ ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടർ, മെറ്റൽ കട്ടർ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യാതൊരു പരിക്കുമില്ലാതെ തലയിൽ നിന്ന് പാത്രം മുറിച്ചു മാറ്റി. സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ മുഹമ്മദ്‌ സാനിജിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശിഖിലേഷ്. കെ, അജേഷ്.ഡി, അശ്വിൻ മലയിൽ, ശ്യാംജിത്ത് കുമാർ, ജിഷ്ണു ആർ വിനീത്. എസ്,സുനിൽകുമാർ സ്മിതേഷ്. കെ എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.

തലയിലകപ്പെട്ട പാത്രം കട്ടിയേറിയതിനാലും പേടിച്ചു പോയ ആമിനിന്റെ കരച്ചിലും രക്ഷപ്രവർത്തനത്തിന് അല്പം ബുദ്ധിമുട്ടുണ്ടാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക