Kerala
HomeNews

ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു, ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം

26 Sept 20251 മിനിറ്റ് വായന
ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു, ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം

 


ആലപ്പുഴ: ഗെയ്റ്റ് തലയിൽ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടിൽ ഋദവ് ആണ് മരിച്ചത്. അഖിൽ മണിയൻ- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടിൽ വച്ചാണ് സംഭവം.


ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു അപകടം.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക