Kerala
HomeNews

ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്സിങ് വിദ്യാർത്ഥി മരിച്ചു

25 Sept 20251 മിനിറ്റ് വായന
ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്സിങ് വിദ്യാർത്ഥി മരിച്ചു


തിരുവനന്തപുരം: വെങ്ങാനൂരിൽ ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്സിങ് വിദ്യാർത്ഥി മരിച്ചു. കെഎസ്ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ വൃന്ദയാണ് മരിച്ചത്.


കുഴഞ്ഞുവീണ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അഞ്ചാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ് വൃന്ദ. മുറിയിൽ നിന്ന് മയങ്ങാനുള്ള മരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക