Kerala
പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു
26 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കല്ലറ:പനി ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഭരതന്നൂർ ജി.എച്ച്.എസ്.എസ്. വിദ്യാർഥിനി ദിയാ എം.ഹരിയാണ് (14) മരിച്ചത്.
ലെനിൽകുന്ന് തെക്കുംകര പുത്തൻ വീട്ടിൽ വി. ഹരീഷിന്റെയും (ആർട്ടിസാൺസ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോൺഗസ് കല്ലറ ബ്ലോക്ക് സെക്രട്ടറി) മിനിയുടെയും ഏക മകളാണ്. ബുധനാഴ്ച കുട്ടിയെ പനി ബാധിച്ചതിനെ തുടർന്ന് പാങ്ങോട്ടെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയങ്കിലും അവിടത്തെ ഡോക്‌ടർ മെഡിക്കൽ കോളജിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച പുലർച്ചെ മരണമടയുകയായിരുന്നു.





