Kerala
HomeNews

വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ഇരുപത്തി രണ്ടുകാരൻ പിടിയിൽ

15 Sept 20251 മിനിറ്റ് വായന
വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ഇരുപത്തി രണ്ടുകാരൻ പിടിയിൽ

 


വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവിനെ പോലീസ് പിടികൂടിയത്.

ഞായറാഴ്ച‌ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന് ഞായറാഴ്‌ച രാത്രി തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈക്കം സ്റ്റേഷനിൽ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ ചുമത്തി കഴിഞ്ഞ നവംബർ മുതൽ ആറുമാസത്തേക്ക് മനുവിനെ ജില്ലയിൽനിന്ന് നാടുകടത്തുകയുംചെയ്തിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക