Kerala
രാവിലെ വെള്ളം കോരിയ കിണർ, പത്ത് മണിക്ക് കാണാനില്ല
22 Aug 20251 മിനിറ്റ് വായന

മലപ്പുറം ജില്ലയിലെ നിറമരുതൂർ പഞ്ചായത്തിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താണു. എട്ടാം വാർഡ് പത്തനാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. വ്യാഴാഴ്‌ച രാവിലെ പത്ത് മണിയോടെ വീട്ടുകാരി പുറത്തിറങ്ങിയപ്പോഴാണ് കിണർ അപ്രത്യക്ഷമായത് ശ്രദ്ധയിൽപ്പെട്ടത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാവിലെ വെള്ളം കോരിയ കിണറാണ് കൺ മുന്നിൽ നിന്നും അപ്രത്യക്ഷമായത്. ഇതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി. കുഞ്ഞാലിയുടെ അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ പരിസരത്തും കേടുപാടുകൾ ഉണ്ട്. ഉടൻ തന്നെ ഇവർ പരിസരവാസികളെയും പഞ്ചായത്തിനെയും ജിയോളജി വിഭാഗത്തേയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്‌മായിൽ പുതുശ്ശേരി ഉടൻ സ്ഥലത്തെത്തി.
സംഭവത്തെക്കുറിച്ച് ജില്ലാ കലക്ർ ജിയോളജി വിഭാഗത്തോട് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
വീട്ടുമുറ്റത്തുണ്ടായിരുന്ന ഏഴ് മീറ്ററോളം ആഴമുള്ള കി താഴ്ന്നിറങ്ങിയതും തൊട്ടടുത്ത വീട്ടിലെ കിണറിനും ചെറിയ തോതിൽ തകരാറുകൾ സംഭവിച്ചതും പരിസരവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കൂടുതൽ അപകടങ്ങൾ വരാതിരിക്കുന്നതിനായി കിണർ മണ്ണിട്ട് നികത്തിയിരിക്കുകയാണ്.





