Kerala
HomeNews

ഓളപ്പരപ്പിൽ ആവേശം തീർത്ത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

30 Aug 20251 മിനിറ്റ് വായന
ഓളപ്പരപ്പിൽ ആവേശം തീർത്ത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ


 പുന്നമടക്കായലിലെ ഓളങ്ങൾക്ക് തീപ്പിടിച്ചു. 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.


മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയാണ് മേൽപ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്സിൽ പായിപ്പാടൻ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആറാം ഹീറ്റ്സിൽ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിന്റെ ഫൈനൽ പ്രവേശം.ആദ്യ ഹീറ്റ്സിൽ കാരിച്ചാൽ ഒന്നാമതെത്തിയെങ്കിലും ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.

അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാന തുഴക്കാർ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് സംഘാടകർക്ക് ക്ലബ്ബുകൾ പരാതി നൽകി.

ഫൈനലിലെത്തിയ ചുണ്ടൻവള്ളങ്ങൾ ഹീറ്റ്സിൽ ഫിനിഷ് ചെയ്ത സമയം


നടുഭാഗം- 4.20.904

മേൽപ്പാടം- 4.22.123

വീയപുരം- 4.21.810

നിരണം- 4.21.269


21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക