Kerala
ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിന് തർക്കം; ഓട്ടോ ഡ്രൈവറുടെ മുതുകിൽ കത്തി കൊണ്ട് കുത്തി
13 Aug 20251 മിനിറ്റ് വായന

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. ഓട്ടോ ഡ്രൈവർ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ രാജ്, വിജയൻ എന്നിവരാണ് ദിലീപിനെ ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പ്രതികൾ റോഡ് സൈഡിൽ ഇരിക്കുന്നതിനിടെ ഓട്ടോയുടെ ലൈറ്റിന്റെ പ്രകാശം മുഖത്തടിച്ചെന്ന് പറഞ്ഞാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ഇരുവരും ദിലീപിൻ്റെ മുതുകിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽ എന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചെന്നും വിഴിഞ്ഞം പൊലീസ് വിശദമാക്കി.





