Kerala
HomeNews

ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപ്പെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; പുഴുവരിച്ച് അഴുകിയ നിലയിൽ

14 Aug 20251 മിനിറ്റ് വായന
ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപ്പെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; പുഴുവരിച്ച് അഴുകിയ നിലയിൽ

 


ആലപ്പുഴ എക്സ്പ്രസിൽനിന്നു വേർപെടുത്തി സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കോച്ചിൽ അജ്‌ഞാതസ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി.

ഫാൻ തകരാറിനെ തുടർന്ന് 10 ദിവസത്തിലേറെയായി നിർത്തിയിട്ടിരുന്ന കോച്ചിൽ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 7 ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലായിരുന്നെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

കോച്ചിൽ നിന്നു ദുർഗന്ധം വമിക്കുന്നതായി റെയിൽവേ ജീവനക്കാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി പരിശോധിക്കുകയായിരുന്നു. ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുള്ള സ്ത്രീ, ഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്. സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക