Kerala
HomeNews

മണ്ണും കല്ലുകളും റോഡിലേക്ക് വീഴുന്നു, താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം

28 Aug 20251 മിനിറ്റ് വായന
മണ്ണും കല്ലുകളും റോഡിലേക്ക് വീഴുന്നു, താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം

 


വയനാടിനെ കേരളത്തിലെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ താമരശ്ശേരിചുരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസംമണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് മണ്ണും കല്ലും റോഡിലേക്ക് വീഴുന്നത് കാരണമാണ് അധികൃതര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടിവാരം, വൈത്തിരി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് നിലവില്‍ ഗതാഗതം നിയന്ത്രിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയുണ്ടായ വലിയ മണ്ണിടിച്ചില്‍ കാരണം ഏകദേശം 20 മണിക്കൂറോളമാണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടത്. വലിയ പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായിരുന്നു. കല്‍പ്പറ്റ അഗ്‌നിരക്ഷാസേന,വൈത്തിരി പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി, ഗ്രീന്‍ ബ്രിഗേഡ്, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് റോഡ്വൃത്തിയാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ആദ്യം വ്യൂ പോയിന്റിനടുത്ത് കുടുങ്ങിയ വാഹനങ്ങളെയും പിന്നീട് അടിവാരം ഭാഗത്തുള്ള വാഹനങ്ങളെയും കടത്തിവിട്ടു.

വലിയ മണ്ണിടിച്ചില്‍ നീക്കം ചെയ്‌തെങ്കിലും, ചെറിയ കല്ലുകള്‍ ഇപ്പോഴും റോഡിലേക്ക് വീഴുന്നുണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. വാഹനങ്ങള്‍ക്ക് സമീപത്തേക്ക് കല്ലുകള്‍ വീണ സംഭവങ്ങളുണ്ടായതായും,ഇത് സംബന്ധിച്ച് വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നുഈ സാഹചര്യത്തില്‍ ഗതാഗതക്കുരുക്കും ചുരത്തില്‍ അനുഭവപ്പെടുന്നുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മഴ വലിയ വെല്ലുവിളിയാകുന്നുണ്ട്.ചുരത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നത് തടയാന്‍ മണ്ണിടിഞ്ഞ ഭാഗത്ത് ലോഹവല സ്ഥാപിക്കാന്‍തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ പരിശോധനയ്ക്ക് ശേഷം സ്ഥിതിഗതികളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക