Kerala
HomeNews

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു

7 Aug 20251 മിനിറ്റ് വായന
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു

 

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു.

നിയമപ്രകാരം സെൻസർ സർട്ടിഫിക്കറ്റ് ഉള്ള സിനിമകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂ എന്നും കേസെടുക്കാനുള്ള കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നും ശ്വേത ഹാർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഇന്നുതന്നെ പരിഗണിച്ച് അടിയന്തര സ്റ്റേ നൽകണമെന്നാണ് ആവശ്യം.

സി ജെ എം കോടതിയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ശ്വേതാ മേനോന്റെ ആവശ്യം. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന വാദം നിലനിൽക്കുന്നതല്ല. താൻ നടിയും മോഡലും ആണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമമനുസരിച്ച് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂ . അതിനാൽ തന്നെ തനിക്കെതിരായ പരാതിയും കേസെടുക്കാനുള്ള കോടതിയുടെ ഉത്തരവും നിലനിൽക്കുന്നതല്ല.

പരാതിക്കാരൻ ഉന്നയിക്കുന്ന പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിച്ചതും നിയമാനുസൃതമാണ്. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ആ സിനിമയിലെ അഭിനയത്തിന് തനിക്ക് പുരസ്കാരങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്. പരാതിക്കാരന് നിക്ഷിപ്ത താൽപര്യങ്ങളാണ്. അതിന് വഴങ്ങിയ സി ജെ എം കോടതിയുടെ നടപടി നിയമപരമല്ല. അതിനാൽ എഫ് ഐ ആർ റദ്ദാക്കണമെന്നും അടിയന്തരമായി തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക