Kerala
HomeNews

ജീവനക്കാരികളുടെ ലൈംഗികാതിക്രമ പരാതി; കേന്ദ്ര സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥ‌നെ സസ്പെൻഡ് ചെയ്തു

8 Aug 20251 മിനിറ്റ് വായന
ജീവനക്കാരികളുടെ ലൈംഗികാതിക്രമ പരാതി; കേന്ദ്ര സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥ‌നെ സസ്പെൻഡ് ചെയ്തു



 തിരുവനന്തപുരം: കേന്ദ്ര സർക്കാർസ്ഥാപനമായ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു ജീവനക്കാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര പരാതി സമിതി രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെന്ന് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് നാലിനാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്.

പരാതികളുടെ അടിസ്‌ഥാനത്തിൽ ജൂലൈ 27ന് ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കി ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ആഭ്യന്തരസമിതി അന്വേഷണം നടത്തുകയാണെന്നും അതിനു ശേഷം മാത്രമേ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, നടപടി സസ്പെൻഷനിൽ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പരാതിക്കാർ ആക്ഷേപം ഉന്നയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക