Kerala
HomeNews

ആലപ്പുഴയില്‍ വീടിനുസമീപം കളിക്കുകയായിരുന്ന നാലുവയസ്സുകാരിയുടെ മുഖം തെരുവുനായ് കടിച്ചുകീറി

29 Aug 20251 മിനിറ്റ് വായന
ആലപ്പുഴയില്‍ വീടിനുസമീപം കളിക്കുകയായിരുന്ന നാലുവയസ്സുകാരിയുടെ മുഖം തെരുവുനായ് കടിച്ചുകീറി

 

വീടിനുസമീപം കളിക്കുകയായിരുന്ന നാലുവയസ്സുകാരിയുടെ മുഖം തെരുവുനായ് കടിച്ചുമുറിച്ചു. വള്ളികുന്നം വാളാച്ചാല്‍ അൻസർ മൻസിലില്‍ അൻസറിന്റെയും സജീനയുടെയും മകള്‍ സഹിറ ഫാത്തിമയെയാണ് നായ് ആക്രമിച്ചത്കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. മദ്റസ വിട്ടുവന്ന അയല്‍വാസിയായ കുട്ടിയെ തെരുവുനായ് അക്രമിക്കാൻ ശ്രമിച്ചശേഷമാണ് സഹീറയെ ആക്രമിച്ചത്. മുഖത്ത് നിരവധി മുറിവുണ്ട്.

സമീപത്തുണ്ടായിരുന്ന മുത്തച്ഛൻ ഓടിയെത്തി നായെ ഓടിക്കുകയായിരുന്നു. കുട്ടിയെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. സഹീറയെ ആക്രമിച്ച നായ് നിരവധിപേരെ ആക്രമിച്ചതായി പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക