Kerala
HomeNews

സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍

20 Aug 20251 മിനിറ്റ് വായന
സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍

 


തിരുവനന്തപുരം :  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒ.പി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക. താലൂക്ക്, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കൗണ്ടറുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ ഒ.പി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. വരിനില്‍ക്കാതെ അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിന് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ടുള്ള സൗകര്യവും നിലവിലുണ്ട്. ഇ-ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരാണ്. ഇതാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കാന്‍ കാരണമെന്നും വീണാ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക