Kerala
ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും
31 Dec 20231 മിനിറ്റ് വായന
ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം നാളെ പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിൽ എത്തും. എന്നാൽ ജനുവരി രണ്ടിന് മന്നം ജയന്തി പ്രമാണിച്ച് സ്കൂളുകൾ അവധിയാണ്. ജനുവരിയിൽ ആകെ 8 അവധി ദിനങ്ങൾ ഉണ്ട്.
ഫെബ്രുവരി മാസത്തിലും എട്ട് അവധി ദിനങ്ങൾ ഉണ്ട്. ഇതിന് പുറമേ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രാക്ടിക്കൽ, മാതൃകാ പരീക്ഷകളും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി വരുന്ന രണ്ടര മാസക്കാലം സ്കൂളുകളെ സംബന്ധിച്ച് തിരക്ക് പിടിച്ച ദിനങ്ങളാണ്.
മാർച്ചിൽ ഈ വർഷത്തെ വാർഷിക പരീക്ഷകൾ നടക്കുകയാണ്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെയാണ് നടക്കുന്നത്.
ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22ന് ആരംഭിക്കും. ഇതിന് പുറമേ മാർച്ചിൽ എസ്എസ്എൽസി പരീക്ഷകളും മറ്റ് ക്ലാസുകളിലെ പരീക്ഷകളും നടക്കും.





