Kerala
HomeNews

അതിരപ്പിള്ളിയിൽ പുലിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്കേറ്റു

1 Aug 20251 മിനിറ്റ് വായന
അതിരപ്പിള്ളിയിൽ പുലിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്കേറ്റു

 


അതിരപ്പിള്ളി വീരാൻകൂടി ഉന്നതിയിൽ നാലു വയസുകാരന് നേരെ പുലിയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബേബി – രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 2.45 ഓട് കൂടിയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടിയെ വലിച്ചുകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക