Kerala
കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രോഗിയും കാർ യാത്രികയും മരിച്ചു
10 Aug 20251 മിനിറ്റ് വായന

കുന്നംകുളം: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി കുഞ്ഞിരാമനും (81) കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) യുമാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാർ ആംബുലൻസിൽ ഇടിക്കികയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ആംബുലൻസിൽ രോഗിയടക്കം അഞ്ചു പേരുണ്ടായിരുന്നു. ചികിത്സക്ക് ശേഷം ആശുപത്രിയിൽ മടങ്ങുമ്പോഴായിരുന്നു ദാരുണാപകടം. പരുക്കേറ്റ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.





