Kerala
HomeNews

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഹൃദയപൂർവ്വം പുതിയ പോസ്റ്റർ പുറത്ത്

6 Aug 20251 മിനിറ്റ് വായന
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഹൃദയപൂർവ്വം പുതിയ പോസ്റ്റർ പുറത്ത്

 


മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. 'ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടൻ്റെ സാധാരണ സിനിമകളിൽ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് മോഹൻലാൽ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക