Kerala
HomeNews

മകൻ്റെ ഭാര്യയുടെ അമ്മ മരിച്ചു, മരണവീട്ടിലേക്ക് പോകുംവഴി അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം

23 Aug 20251 മിനിറ്റ് വായന
മകൻ്റെ ഭാര്യയുടെ അമ്മ മരിച്ചു, മരണവീട്ടിലേക്ക് പോകുംവഴി അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം

 


പാലക്കാട്: മകന്റെ അമ്മായിഅമ്മ മരിച്ചതിനെത്തുടർന്ന് മരണവീട്ടിലേക്ക് പോകുന്നതിനിടെ പിക്കപ്പ് ലോറിയിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം.പാലക്കാട് കുപ്പിയോട് പാറ എലപ്പുള്ളി രാജ്ഭവന്‍ വീട്ടില്‍ പരേതനായ രാജപ്പന്റെ ഭാര്യ 68 കാരിയായ ശാന്തകുമാരി ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പാറ ഇരട്ടക്കുളം റോഡില്‍ നോമ്ബിക്കോട് വെച്ചാണ് അപകടം. ഒരു കുടുംബത്തിലെ രണ്ട് അമ്മമാരെയാണ് ഒറ്റ ദിവസം നഷ്ടമായത്.

കൊച്ചുമകൻ അഭിജിത്തിനൊപ്പം ബൈക്കിലാണ് ശാന്തകുമാരി സഞ്ചരിച്ചത്. ഇരട്ടക്കുളത്തേക്ക് പോകുന്നതിനിടെ ഓവര്‍ടേക്ക് ചെയ്ത കാറില്‍ തട്ടി ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം എതിരെ വന്ന പിക്കപ്പ് ലോറി ശാന്തകുമാരിയെ ഇടിച്ചു. മകന്‍ സനീഷ് രാജിന്റെ ഭാര്യ നിത്യയുടെ അമ്മ സത്യഭാമ ഇന്ന് രാവിലെ 11 മണിയോടെ മരണപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് ശാന്തകുമാരി മകള്‍ സംഗീതയുടെ മകനുമൊത്ത് ഇവിടേക്ക് പുറപ്പെട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക