Kannur
ഉപ്പു മണൽ ദുരിതം മുഖ്യമന്ത്രിക്ക് നിവേദനം നൽകി
14 Sept 20231 മിനിറ്റ് വായന

പയ്യന്നൂർ :(www.payangadilive.in) പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി ഗ്രാമ പഞ്ചായത്തിലെ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് നിന്ന് കെംഡല്ലി
ന്റെ കീഴിൽ ഡ്രജ്ജ്ചെയ്ത് നീക്കം
ചെയ്യുന്നഉപ്പു കലർന്നമണൽ ചിറ്റടിക്കുന്നിൽ നിക്ഷേപിക്കുന്നത് മൂലം കുന്നിന് താഴെ ഭാഗത്തെ താമസക്കാരായ
മുപ്പതോളംകുടുംബങ്ങൾഅനുഭവിക്കുന്ന ദുരിതത്തിന്പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയമസഭാ ലീഡർ പി.കെ.കുഞ്ഞാലക്കുട്ടിയുടെ നേതൃത്വത്തിൽ പാർലമെന്ററി പാർട്ടി ഭാരവാഹികളായ എം എൽ എ മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെയും പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെയോ പൊലൂഷൻ കൺ
ട്രോൾബോർഡിന്റെയോഅനുമതിയില്ലാതെയുമാണ് ചിറ്റടിക്കുന്നിൽ മണൽ നിക്ഷേപിക്കുന്നതെന്നുംഇതുമൂലം കിണറുകളിലെ വെള്ളംഉപയോഗ ശൂന്യമായെന്നുംവെള്ളംഉപയോഗിക്കുന്നവർക്ക് ത്വക്ക് രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങളും പിടിപെടുന്നതായുംഗ്രാമ പഞ്ചായത്തുംആരോഗ്യവകുപ്പും
പ്രദേശത്തെ കിണറുകളിലെ ജലം പരിശോധിച്ചതിൽജലത്തിൽഅമിതമായഅളവിൽ ലവണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വെള്ളം ഉപയോഗ്യശൂന്യമായതിനാൽ പ്രദേശത്ത് മണൽ സംഭരണം നിർത്തണമന്നും പഞ്ചായത്ത് സിക്രട്ടറി കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടും തുടർ നടപടിയുണ്ടായിട്ടില്ലെന്നും അടിയന്തിരമായും സംഭരിച്ചമണൽ നീക്കം ചെയ്ത് ജനങ്ങളുടെ ദുരിത മകറ്റാൻബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എം.എൽ.എ.മാരായ എൻ. ശംസുദ്ധീൻ, എൻ.എ.നെല്ലിക്കുന്ന് പി.കെ.ബഷീർ.ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം , ആബിദ് ഹുസൈൻതങ്ങൾ , പി.ഉബൈദുല്ല , മഞ്ഞളാംകുഴിഅലി, യു.എ.ലത്തീഫ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.





