Kerala
മദ്യക്കമ്പനികള്‍ ചില്ലുകുപ്പികളില്‍ മദ്യം നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്‍വലിഞ്ഞ് ബിവറേജസ് കോര്‍പ്പറേഷന്‍
6 May 20241 മിനിറ്റ് വായന
മദ്യം വില്‍ക്കുന്ന പ്‌ളാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. രണ്ടു തീരുമാനങ്ങളും നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.പ്രതിവര്‍ഷം 56 കോടി കുപ്പികളിലാണ് ബെവ്‌കോ മദ്യം വില്‍ക്കുന്നത്. ബാറുകള്‍ക്ക് വില്‍ക്കുന്ന കുപ്പികള്‍ അവരുടേതായ സംവിധാനത്തില്‍ മാറ്റുന്നുണ്ട്. ചില്ലറവില്പന ശാലകളിലൂടെ വിനിമയംചെയ്യുന്ന കുപ്പികളാണ് മാലിന്യപ്രശ്‌നമുണ്ടാക്കുന്നത്. ശുചിത്വ മിഷനുമായി സഹകരിച്ച് കുടുംബശ്രീ സഹായത്തോടെ ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ചര്‍ച്ച ബെവ്‌കോ നടത്തിയിരുന്നു. സാമ്ബത്തിക ബാദ്ധ്യതയും കുപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള അസൗകര്യവും കാരണമാണ് അത് ഉപേക്ഷിച്ചത്.പ്‌ളാസ്റ്റിക് നിരോധനം മുന്‍നിറുത്തി മദ്യം ചില്ല് കുപ്പികളില്‍ നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷമാണ് ബെവ്‌കോ നിര്‍ദ്ദേശം നല്‍കിയത്. മദ്യക്കമ്ബനികള്‍ അത് ചെവിക്കൊണ്ടില്ല. ഉത്പാദനച്ചെലവ് കൂടുമെന്നതാണ് കാരണം. 750 മില്ലിയുടെ ഫുള്‍ബോട്ടില്‍ പ്‌ളാസ്റ്റിക് കുപ്പിക്ക് 10 മുതല്‍ 13 രൂപവരെ വിലയുള്ളപ്പോള്‍ ചില്ല് കുപ്പിക്ക് 20 മുതല്‍ 30 വരെയാവും വില. വെയര്‍ഹൗസുകളിലും ചില്ലറ വില്പന ശാലകളിലും മദ്യം ഇറക്കുകയും കയറ്റുകയും ചെയ്യുമ്‌ബോള്‍ കുപ്പി പൊട്ടി ഉണ്ടാവുന്ന നഷ്ടവും കമ്ബനികള്‍ സഹിക്കണം. ചില്ല് കുപ്പികളോടുള്ള താത്പര്യക്കുറവിന് കാരണം ഇതാണ്.





