Kerala
HomeNews

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് കസ്റ്റഡിയില്‍

10 Aug 20251 മിനിറ്റ് വായന
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് കസ്റ്റഡിയില്‍

 

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് സതീഷ് കസ്റ്റഡിയില്‍. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. നേരത്തെ സതീഷിനു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.വലിയതുറ പൊലീസാണ് സതീഷിനെ പിടികൂടിയത്. സതീഷിനെ ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും.

ജൂലൈ 19ന് പുലര്‍ച്ചെയാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി കുടുംബാംഗങ്ങള്‍ ഷാര്‍ജ പോലീസിന് പരാതി നല്‍കിയിരുന്നു.

അതുല്യയുടെ അച്ഛൻ ചവറ തെക്കും ഭാഗം പൊലീസിന് നൽകിയ പരാതിയിലാണ് സതീഷ്‌ ശങ്കറിനെതിരെ സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തി കേസെടുത്തത്. ദുബായില്‍ നിര്‍മാണ കമ്പനിയില്‍ എന്‍ജിനിയറാണ് സതീഷ് ശങ്കര്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക