Kerala
HomeNews

സ്കൂട്ടറില്‍ സഞ്ചരിച്ച്‌ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പോലീസിൻ്റെ പിടിയില്‍

9 Aug 20251 മിനിറ്റ് വായന
സ്കൂട്ടറില്‍ സഞ്ചരിച്ച്‌ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പോലീസിൻ്റെ പിടിയില്‍


സ്കൂട്ടറില്‍ സഞ്ചരിച്ച്‌ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബേക്കല്‍ പോലീസിൻ്റെ പിടിയിലായി.കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് ഷംനാസ് (33) എന്നയാളെയാണ് ബേക്കല്‍ പോലീസ് അതിസാഹസികമായി പിടികൂടി ന്യൂ മാഹി പോലീസിന് കൈമാറിയത്.


തലശ്ശേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്ബർ 825/25, നാദാപുരം പോലീസ് സ്റ്റേഷൻ ക്രൈം നമ്ബർ 600/25, ന്യൂ മാഹി പോലീസ് സ്റ്റേഷൻ ക്രൈം നമ്ബർ 610/25 എന്നീ കേസുകളില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച്‌ വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ച ശേഷം കടന്നുകളഞ്ഞ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ ഇതിനു മുൻപ് ബേക്കല്‍, മേല്‍പ്പറമ്ബ്, കാസർകോട്, പരിയാരം പോലീസ് സ്റ്റേഷനുകളില്‍ പത്തോളം മാലപിടിച്ചുപറിക്കല്‍ കേസുകളിലും, ഉള്‍പ്പെട്ട ആളാണ്.


പ്രതിയായ മുഹമ്മദ് ഷംനാസ് മേല്പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളാണ്.


ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡി ഐപിഎസ്സിൻ്റെ നിർദ്ദേശപ്രകാരം ബേക്കല്‍ DYSP മനോജ് വി വി യുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ IPSHO ശ്രീദാസ് എം വി, SI സവ്യസച്ചി, CPO മാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി ന്യൂ മാഹി പോലീസിന് കൈമാറിയത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക