Kerala
HomeNews

ഹെഡ്‌മാസ്‌റ്റര്‍ മര്‍ദിച്ചെന്ന്‌; വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നു

18 Aug 20251 മിനിറ്റ് വായന
ഹെഡ്‌മാസ്‌റ്റര്‍ മര്‍ദിച്ചെന്ന്‌; വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നു

 


കാസര്‍ഗോഡ്‌ :അധ്യാപകന്റെ ക്രൂരമര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നെന്നു പരാതി. കാസര്‍ഗോഡ്‌ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിക്കാണ്‌ പ്രധാന അധ്യാപകന്റെ മര്‍ദനമേറ്റത്‌.ഈ മാസം 11ന്‌ സ്‌കൂള്‍ അസബ്ലിക്ക് വികൃതി കാണിച്ചെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ലൈനില്‍നിന്നിരുന്ന കുട്ടിയുടെ മുഖത്ത്‌ പ്രധാനാധ്യാപകന്‍ അടിക്കുകയും കോളറില്‍ പിടിച്ച്‌ വലതു ഭാഗത്തെ ചെവി പിടിച്ചു പൊക്കി കര്‍ണപടം തകര്‍ത്തെന്നുമാണ്‌ മാതാപിതാക്കളുടെ ആരോപണം.

വിദ്യാര്‍ഥിയുടെ ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ബേഡകം താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു.പിന്നീട്‌ വിദഗ്‌ധ ചികിത്‌സ വേണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു കാസര്‍ഗോഡ്‌ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വലതു ചെവിക്ക്‌ കേള്‍വി കുറവുണ്ടെന്നും കര്‍ണപടം പൊട്ടിയതായും പരിശോധനയില്‍ കണ്ടെത്തി. കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക