Kerala
HomeNews

വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

20 Aug 20251 മിനിറ്റ് വായന
വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

 


കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മർദംമൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പലിശക്കാർ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്.കോട്ടുവള്ളി സൗത്ത് റേഷൻകടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നിയെ (46) യാണ് കോട്ടുവള്ളി പുഴയില്‍ പള്ളിക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു.

പണം ചോദിച്ചെത്തിയവരുടെ സമ്മർദത്തെ തുടർന്ന് ഒരാഴ്ചമുൻപ് ഇവർ ഞരമ്ബുമുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ റിട്ട. പോലീസുകാരൻ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാൻ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്.

മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടർന്നുവെന്ന് ആശയുടെ ഭർത്താവ് ബെന്നി ആരോപിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക