Kerala
പതിനാറുകാരിക്കുനേരെ പിതാവിൻറെ ലൈംഗികാതിക്രമമെന്ന് പരാതി
23 Aug 20251 മിനിറ്റ് വായന

നാദാപുരം:നാദാപുരം വളയത്ത് പതിനാറുകാരിക്കുനേരെ പിതാവിന്റെ ലൈംഗികാതിക്രമമെന്ന് പരാതി. പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. 2023 മുതൽ പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.ലൈംഗികാതിക്രമം പതിനാറുകാരിയിൽ ഉണ്ടാക്കിയ മാനസികസമ്മർദങ്ങൾക്ക് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു.ഇതിന്റെ ഭാഗമായി നൽകിയ കൗൺസിലിങ്ങിലൂടെയാണ് ലൈംഗികാതിക്രമ വിവരങ്ങൾ പുറത്തറിയുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൗൺസിലിങ് നടത്തിയ ഡോക്ടർ തന്നെയാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തത്. അമ്മയും സഹോദരനും ഇല്ലാത്ത സമയത്ത് വീട്ടിൽവെച്ചാണ് പിതാവ് മകളെ ലൈംഗികമായി ഉപയോഗിച്ചത്. പ്രതിയായ പിതാവ് നിലവിൽ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമാണ് ഇയാൾ വിദേത്ത് പോയത് . ഇയാളെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.





