Kerala
HomeNews

റോയി ജോസഫ് കൊലക്കേസ് പ്രതി നരേന്ദ്രന്റെ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

9 Aug 20251 മിനിറ്റ് വായന
റോയി ജോസഫ് കൊലക്കേസ് പ്രതി നരേന്ദ്രന്റെ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

റോയി ജോസഫ് കൊലക്കേസ് പ്രതി നരേന്ദ്രന്റെ മകൻ കാശിനാഥനെ (17) കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കാശിനാഥനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയായ കാശിനാഥന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാശിനാഥന്റെ പിതാവ് നരേന്ദ്രനെ പോലീസ് കഴിഞ്ഞ ദിവസം കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയ കാശിനാഥനെ പിന്നീട് കാണാതാവുകയായിരുന്നു. സുഹൃത്തുക്കൾ പോയതിന് ശേഷമാണ് സംഭവം. ക്ഷേത്രക്കുളത്തിന് സമീപം കാശിനാഥന്റെ ചെരിപ്പും മുണ്ടും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി എട്ടേ മുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക