Kerala
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 19കാരൻ അറസ്റ്റിൽ
28 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആനങ്ങാടി കടലുണ്ടി സ്വദേശി അഹദി (19) നെയാണ് പോക്സോ കേസ് ചുമത്തി മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രതിയുടെ ഫോണിലേക്ക് ഭീഷണിപ്പെടുത്തി അയപ്പിക്കുകയും വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി വിവാഹ വാഗ്ദാനം നിരസിച്ചു. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആനങ്ങാടിയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.





