Kerala
HomeNews

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം, മഞ്ഞ അലര്‍ട്ട്

30 Aug 20251 മിനിറ്റ് വായന
മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം, മഞ്ഞ അലര്‍ട്ട്

 

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക